വീടുകളിൽ നിലവിളക്കിന്റെ മാഹാത്മ്യം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഹൈന്ദവ ആചാര ചടങ്ങുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നിലവിളക്ക്. ഐശ്വര്യത്തിന്റെ പ്രതീകമായി നിലവിളക്കിനെ കാണുന്നു. എണ്ണയൊഴിച്ച് അതിൽ തിരിയിട്ട് തെളിയിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടു കൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് പറയുന്നത്. നിലവിളക്കിന്റെ മുകള്‍ഭാഗം, തണ്ടു ഭാഗം, അടി ഭാഗം എന്നിവ യഥാക്രമം ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നീ ദേവന്മാരെയാണ് സൂചിപ്പിക്കുന്നു. വിളക്കിന്റെ ദീപനാളം ലക്ഷ്മീദേവിയെയും ദീപത്തിന്റെ പ്രകാശം സരസ്വതീദേവിയേയും സൂചിപ്പിക്കുന്നു. നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം.

വീടുകളിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും അതായത് സൂര്യൻ ഉദിക്കുന്നതിന് അരമണിക്കൂർ മുൻപും വൈകീട്ട് ഗോധൂളി മുഹൂര്‍ത്തത്തിലും(അസ്തമിക്കുന്നതിന് അരമണിക്കൂർ മുമ്പും) വേണം നിലവിളക്ക് വെക്കേണ്ടത്. പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കും പടിഞ്ഞാറും ആയാണ് നിലവിളക്കിൽ തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നാണ് തിരികളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ ഇട്ട് നിലവിളക്ക് തെളിയിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ എന്നാണ് സങ്കൽപം. കിഴക്കു വശത്തുനിന്ന് തിരി തെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപ പൂജ ചെയ്യേണ്ടത്. രാവിലെ കിഴക്ക് അഭിമുഖമായി നിന്ന് വേണം തിരിതെളിയ്ക്കാൻ. ഇത് വഴി ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയിക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വർധനയുണ്ടാകുമെന്നും വിശ്വസിക്കുന്നു. തെക്ക് ദിക്ക് നോക്കി ഒരിക്കലും നിലവിളക്ക് തെളിയിക്കാൻ പാടില്ല.

സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനു മുൻപായി കുളിക്കണം. അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് “ദീപം” എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം വേണം നിലവിളക്ക് വെക്കാൻ. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും തറയിലിരുന്ന് നാമം ജപിക്കരുത്.

വിളക്കിൽ ഉപയോഗിക്കേണ്ട എണ്ണ, തിരി

നിലവിളക്ക് കൊളുത്താൻ എള്ളെണ്ണയാണ് ഏറ്റവും ഉത്തമം. പാചകം ചെയ്ത എണ്ണയോ, വെള്ളം കലർന്ന എണ്ണയോ നിലവിളക്കിൽ ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പിൽ നിന്നെടുത്ത എണ്ണ ഉപയോഗിക്കാനും പാടില്ല. നെയ്യും ഉപയോഗിക്കുന്നത് ഉത്തമമാണ്. പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് ഏറ്റവും ഉത്തമം. വിവാഹ തടസ്സം നീങ്ങാൻ ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിക്കാം. മനസിന്റെ ദു:ഖം മാറാൻ മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിക്കാം. ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെയാണ് സൂചിപ്പിക്കുന്നത്. രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു. മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്തുന്നത് അശുഭകരമാണ്.

വിളക്ക് കൊളുത്തുമ്പോൾ ചൊല്ലേണ്ട മന്ത്രം

‘ചിത് പിംഗല ഹനഹന

ദഹ ദഹ പച പച സർഞ്ജാ ജ്‍ഞാപയ സ്വാഹ’

വിളക്ക് കത്തിച്ച് തൊഴുത് പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

‘ശിവം ഭവതു കല്ല്യാണ–

മായുരാരോഗ്യവർദ്ധനം

മമ ബുദ്ധി പ്രകാശായ

ദീപതേ നമോനമ:’

വിളക്ക് കൊളുത്തുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാൻ. ഓട്, വെള്ളി, പിച്ചള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ഉപയോഗിക്കേണ്ടത്. അധികം അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ലാത്ത ഓട്ടുവിളക്കാണ് നല്ലത്. നിലവിളക്കിന്റെ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവാത്തതിനാൽ വെറും നിലത്തു വിളക്ക് വെക്കാൻ പാടില്ല. പീഠത്തിനു മുകളിലോ തളികയിലോ വേണം വിളക്ക് വെക്കാൻ. നിലവിളക്കിനു മുന്നിലായി ഓട്ടു കിണ്ടിയിൽ ശുദ്ധജലം, പുഷ്പങ്ങൾ, ചന്ദനത്തിരി എന്നിവ വയ്ക്കുന്നതും ഉത്തമം ആയി കരുതുന്നു.

Also Read: ആഡംബര കാർ സ്വന്തമാക്കി നടി തപ്‌സി പന്നു

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

പൊലീസ് ഉദ്യോഗസ്ഥനെ തല്ലി പാർട്ടി പ്രവർത്തകൻ; മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഡൽഹി: തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിൻറെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനുമായി...

എന്റെ പൊന്നോ എന്തൊരു പോക്കാ… സർവകാല റെക്കോർഡിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിനു 840...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം....

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

Related Articles

Popular Categories

spot_imgspot_img