കേരളത്തിലെ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്. ഈ മാസം 25 വരെയാണ് സർവ്വെ. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കാറുണ്ട് എന്നതിനാലാണ് ഒരേ ദിവസം കണക്കെടുക്കാൻ കേരളം, കർണാടക, തമിഴ്നാട് വനം വകുപ്പുകൾ ഒരുമിച്ചു തീരുമാനമെടുത്തത്. വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച സംസ്ഥാനാന്തര കോ–ഓർഡിനേഷൻ കമ്മറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ നടക്കുന്നത്.
മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് മെത്തേഡിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് ജൂലൈ 9ന് സമര്‍പ്പിക്കും.
2023 ലെ കണക്കെടുപ്പില്‍ (ബ്ലോക്ക് കൗണ്ട്) കേരളത്തില്‍ 1920 ആനകള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനം വകുപ്പ് ഉദ്യോഗസ്ഥരാണ് 2023 ലെ കണക്കെടുപ്പില്‍ പങ്കാളികളായത്. ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പരിശീലനം നൽകിയിരുന്നു.
Read More: വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നുണ്ടോ?; ഈ നമ്പരില്‍ ബന്ധപ്പെടുക, നിർദ്ദേശവുമായി കെഎസ്ഇബി