ദക്ഷിണേന്ത്യയിലെ കാട്ടാനകളുടെ കണക്കെടുക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്. മെയ് 23,24,25 തീയതികളിലായിരിക്കും കണക്കെടുപ്പ് നടക്കുക. ജൂലൈ ഒമ്പതിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്.
കേരളത്തിലെ കാട്ടാനകളുടെ എണ്ണം വനംവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ ദിവസങ്ങളില്‍ നടത്തും. ഇതേ ദിവസം തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും അവരുടെ കാടുകളിലെ കാട്ടാനകളുടെ കണക്കെടുക്കും.
മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. 23 ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് മെത്തേഡിലും 24 ന് പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധമായ പരിശോധനകള്‍ക്ക് വിധേയമാക്കി ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് ജൂലൈ ഒന്‍പതിന് സമര്‍പ്പിക്കും.
Read More: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
Read More: നിർത്താതെ പെയ്തത് മൂന്ന് മണിക്കൂർ; കനത്ത മഴയിൽ തലസ്ഥാനം മുങ്ങി, വലഞ്ഞ് ജനം