‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ ; ഭാര്യയുമൊത്ത് വയനാട്ടിലേക്ക് തിരിച്ച് യുവാവ്; എങ്ങനെയൊക്കെയാണ് കേരളം സഹജീവികളെ ചേർത്തു പിടിക്കുന്നത്..!

വയനാട് ദുരന്തത്തിൽ അകപ്പെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ദമ്പതികളുടെ തീരുമാനത്തെ ആശംസകൾ കൊണ്ട് മൂടുകയാണ് ജനങ്ങൾ. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയും ഭാര്യ ഭാവനയുമാണ് ആ താരങ്ങൾ. (How does Kerala hold Wayanad together)

‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’- വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യർത്ഥനയ്ക്കു വന്ന ഈ കമൻ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു

സംഭവം ശ്രദ്ധയിൽപെട്ടതോടെ വയനാട്ടിൽ നിന്നും വിളി വന്നു. കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടാൻ പറഞ്ഞതോടെ രാത്രി തന്നെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു ദമ്പതികൾ. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് ഇവരുടെ യാത്ര.

‘ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള...

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി....

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം....

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തി; യുകെ സ്വദേശിനി നേരിട്ടത് ക്രൂര പീഡനം

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലിൽ വെച്ച്...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!