പ്രഭാതഭക്ഷണത്തിനായി തേങ്ങാ ചിരകുന്നതിനിടെ അരവു യന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. പൂണെയിൽ വ്യാപാരിയായ കാസർകോട് ഉപ്പള ഗേറ്റ് അപ്നഗല്ലി ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്.Housewife dies tragically after shawl gets tangled in grinding machine
ബുധനാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനായി തേങ്ങ ചിരകുന്നതിനിടെയാണ് സംഭവം. അരവുയന്ത്രത്തിൽ തേങ്ങ ചിരകുന്നതിനിടെ, അബദ്ധത്തിൽ യന്ത്രത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു.
ഷാൾ കഴുത്തിൽ മുറുകിയതോടെ, ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.
മുഹമ്മദ് – നഫീസ ദമ്പതികളുടെ മകളാണ് മൈമൂന. സംസ്കാരം പിന്നീട്.