ആലപ്പുഴ: മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. ആലപ്പുഴ തകഴിയിലാണ് സംഭവം. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്.(Housewife died after vaccinated for rabbit bite)
ഒക്ടോബർ 21 നാണ് ശാന്തമ്മയ്‌ക്ക് വീട്ടിലെ വളർത്തു മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയൽ കടിച്ചത്. ഇതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു.
മുയൽ കടിച്ചതിന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ ആലപ്പുഴ മെഡി. മെഡി. കോളജാശുപത്രിയിൽ ആൻ്റി റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ഇവരുടെ ശരീരം തളർന്നതായാണ് ബന്ധുക്കളുടെ ആരോപണം.
വാക്സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശാന്തമ്മയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടിൽ കഴിയവെയാണ് മരിച്ചത്. സംഭവത്തിൽ മകൾ സോണി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ശാന്തമ്മയുടെ പേരക്കുട്ടി അബദ്ധത്തിൽ എലിവിഷം കഴിച്ച് മരണപ്പെട്ടത്.
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ 100 കോടിയുടെ അഴിമതി; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സഹകരണ വകുപ്പ്