web analytics

ആശുപത്രിയിൽ താലികെട്ടിയ ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം

ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കാൻ നിർദ്ദേശം നൽകി ഡോ. ഷംഷീർ വയലിൽ

ആശുപത്രിയിൽ താലികെട്ടിയ ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദ്ദേശം നൽകി.

ഡോ. ഷംഷീര്‍ വയലിലിൽ

വിവാഹ ദിവസം ഉണ്ടായ അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്ന് ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും തുടർചികിത്സയും പൂർണമായും സൗജന്യമായി നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അസാധാരണ അനുഭവമാണെന്നും, എല്ലാ പ്രതിസന്ധികളും മറികടന്ന് തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹിതരാകാനുള്ള ഇരുവരുടെയും ധൈര്യം ഹൃദയത്തെ തൊടുന്നതാണെന്നും ഡോ. ഷംഷീർ പറഞ്ഞു.

VPS ലേക്‌ഷോറിന്റെ മുഴുവൻ മെഡിക്കൽ ടീവും മാനേജ്മെന്റും കുടുംബം പോലെ ഈ ദമ്പതികളുടെ കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവണിയുടെ ഭർത്താവ് ഷാരോൺ, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരൻ അതുൽ എന്നിവരുമായി എസ്.കെ. അബ്ദുള്ള നേരിട്ടു സംസാരിച്ചു, ആശുപത്രിയുടെ മുഴുവൻ പിന്തുണ ഉറപ്പുനൽക്കുകയും ചെയ്തു.

ആവണിയുടെ സ്പൈൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ന്യൂറോസർജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിൽ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ 12 മണിയോടെ അവസാനിച്ചു.

ഇടുപ്പെല്ലിനും നട്ടെല്ലിന്റെ നിർണായക ഭാഗമായ എൽ4 മേഖലയ്ക്കും ഉണ്ടായ ഗുരുതര പരിക്കുകളും ഞരമ്പിൻറെ തകരാറുകളും സങ്കീർണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചതായി ഡോ. സുദീഷ് വ്യക്തമാക്കി.

ന്യൂറോസർജറി, എമർജൻസി, അനസ്‌തീഷ്യ, കാർഡിയാക്-തൊറാസിക് വിഭാഗങ്ങൾ ഉൾപ്പെട്ട വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. സർജറിക്കുശേഷം ആവണി ന്യൂറോ സയൻസ് ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിൽ നടക്കേണ്ടിയിരുന്ന ആവണിയുടെയും ഷാരോണിന്റെയും വിവാഹം, പുലർച്ചെ 3 മണിക്ക് കുമരകത്ത് കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആവണിയെ VPS ലേക്‌ഷോറിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന്,

കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിശ്ചയിച്ച മുഹൂർത്തിൽ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് നടന്നു. മേക്കപ്പ് ഒരുക്കങ്ങളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്.

വിവാഹത്തിനും തുടർചികിത്സക്കും ഒപ്പമുണ്ടായ ആശുപത്രിക്കൊപ്പം ആർക്കും നന്ദി അറിയിച്ച് കുടുംബം പ്രതികരിച്ചു.

ENGLISH SUMMARY

In a heart-touching gesture, Dr. Shamsheer Vayalil, Chairman of VPS Lakeshore Hospital, Kochi, announced that all surgery and treatment expenses for Avani—who was seriously injured in an accident on her wedding day—will be provided free of cost.

hospital-wedding-free-treatment-shamsheer-vayalil

Kerala, Kochi, VPSLakeshore, Wedding, Accident, Treatment, ShamsheerVayalil, Healthcare, Avani, Sharon

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

Related Articles

Popular Categories

spot_imgspot_img