ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് – വിമുക്തിമിഷൻ മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം. കോരിച്ചൊരിയുന്ന മഴയത്തും ആവേശം ലവലേശം ചോരാതെ മിനി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത് അഞ്ഞൂറോളം മത്സരാർഥികളായിരുന്നു.

പുരുഷൻമാരുടെ മത്സരത്തിൽ എം.പി നബീൽ സാഹി ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സ്വദേശിയായ നബീൽ സാഹിയാണ് കഴിഞ്ഞ സീസണിലും വിജയിയായത്. ബെഞ്ചമിൻ ബാബുവും ഗോപിചന്ദും രണ്ടും മൂന്നും സ്ഥാനത്തെത്തി.

വനിതകളുടെ മത്സരത്തിൽ പത്തനംതിട്ട സ്വദേശിനി റീബ അന്ന ജോർജ് ഒന്നാം സ്ഥാനം നേടി. അഞ്ജു മുരുകനും ശിൽപ കെ എസും രണ്ടും മൂന്നും സ്ഥാനം നേടി.

50 വയസിന് മുകളിൽ പ്രായമുള്ളവരുടെ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് ഇ ജെ ജോസും എ കെ രമയുമാണ്.

ലഹരിയില്ലാത്ത കേരളത്തിനായി നമുക്ക് ഒന്നിച്ച് പോരാടാം…സ്റ്റോപ് ഡ്ര​ഗ്സ് സേവ് ലൈഫ്സ് എന്ന മുദ്രാവാക്യവുമായി ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും വിമുക്തിമിഷനും ഒന്നിച്ചാണ് ഇത്തവണ മിനി മാരത്തണിന് നേതൃത്വം നൽകിയത്.

മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം ഇല്ലാതാക്കാനും പൊതുജനങ്ങൾക്ക് അവബോധംനൽകാനുമായി സർക്കാർ രൂപംനൽകിയ വിമുക്തി മിഷനും ഇത്തവണ ഹൊറൈസണൊപ്പം പങ്കാളികളായി.

കഴിഞ്ഞ സീസണിലേത് പോലെ തന്നെ ഇത്തവണയും അഞ്ഞൂറോളം മത്സരാർഥികളാണ് പങ്കെടുത്തത്.18 മുതൽ 74 വയസുള്ളവർ വരെ ഇത്തവണ മത്സരത്തിൽ പങ്കെടുത്തു.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ലെഫ്റ്റനൻ്റ് കമാൻഡർ ഡോൺ സെബാസ്റ്റ്യന് കൊച്ചു കുട്ടികൾ ഉപഹാരങ്ങൾ നൽകുന്നു. അവർ സ്വന്തമായി വരച്ച ചിത്രങ്ങളായിരുന്നു ലെഫ്റ്റനൻ്റ് കമാൻഡർക്ക് നൽകിയത്.

തെള്ളകത്തെ മഹീന്ദ്ര ഹൊറൈസൺ മോട്ടോഴ്സിന്റെ മുന്നിൽ നിന്നും ആരംഭിച്ച മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളേജിലാണ് സമാപിച്ചത്.

സി.എം.എസ്. കോളേജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും മാരത്തൺ നിയന്ത്രിച്ചു. മാരത്തണിനെത്തിയ താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് നടത്തിയത്.

ഒന്നാമതെത്തിയ വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകി. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനിച്ചു.

50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ, വനിതാ വിജയികൾക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസും നൽകി. കൂടാതെ ഫിനിഷിങ്ങ് പോയിന്റിൽ ഓടി എത്തിയ മുഴുവൻ മത്സരാർഥികൾക്കും മെഡലുകൾ നൽകി.

ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനൻ്റ് കമാൻഡർ ഡോൺ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.
കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയ്, മുഖ്യ പ്രഭാഷണം നടത്തി.

സിനിമ താരം മീനാക്ഷി അനൂപ്, ഹൊറൈസൺ മോട്ടോഴ്സ് മാനേജിംഗ് ചെയർമാൻ ഷാജി ജോൺ കണ്ണിക്കാട്ട്, ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, ദീപിക ഡയറക്ടർ ഫാ മൈക്കിൾ വെട്ടിക്കാട്ട്, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ അഞ്ജു ജോർജ്, കാരിത്താസ് ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ ജിസ്മോൻ സണ്ണി, എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ
ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തണിലെ മത്സരാർഥികൾ, ഹൊറൈസൺ ഗ്രൂപ്പ് ജീവനക്കാർ, എന്നിവർ പങ്കെടുത്തു

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ വിജയികൾക്കൊപ്പം ലെഫ്റ്റനൻ്റ് കമാൻഡർ ഡോൺ സെബാസ്റ്റ്യൻ ഹൊറൈസൺ ഗ്രൂപ്പ്സ് മാനേജിംഗ് ചെയർമാൻ ഷാജി ജോൺ കണ്ണിക്കാട്ട്, ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ദീപിക ഡയറക്ടർ ഫാ മൈക്കിൾ വെട്ടിക്കാട്ട്, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ അഞ്ജു ജോർജ്, കാരിത്താസ് ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ ജിസ്മോൻ സണ്ണി, ഹൊറൈസൺ കുടുംബാഗങ്ങൾ തുടങ്ങിയവർ

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ പുരുഷൻമാരുടെ മത്സരം കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

English Summary :

Horizon Motors – CMS College Mini Marathon Season 3 begins with vibrant participation and high energy. Discover the highlights, winners, and special events from this year’s race.

spot_imgspot_img
spot_imgspot_img

Latest news

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന്...

Other news

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

ഡൊണെറ്റ്സ്ക് റഷ്യക്ക് നൽകി യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ്; വഴങ്ങാതെ സെലൻസ്കി

ഡൊണെറ്റ്സ്ക് റഷ്യക്ക് നൽകി യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ്; വഴങ്ങാതെ സെലൻസ്കി വാഷിങ്ടൺ: റഷ്യ–യുക്രെയ്ൻ...

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

ബാങ്കുവിളികളിൽ അമിത ശബ്ദം വേണ്ട; ഉച്ചത്തിലുള്ള ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന് എസ്.വൈ.എസ്

ബാങ്കുവിളികളിൽ അമിത ശബ്ദം വേണ്ട; ഉച്ചത്തിലുള്ള ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന്...

പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ തിരുവനന്തപുരം: പുതുവർഷത്തിന് തുടക്കമിട്ട്...

Related Articles

Popular Categories

spot_imgspot_img