ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ്.ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായുള്ള ഹൊറെസൺ മെറിറ്റ് അവാർഡ് 2023-24 വിതരണം ചെയ്തു. ഹൊറൈസൺ ഗ്രൂപ്പ് സംഘടിപ്പിച്ച അവാർഡ് വിതരണം ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു.Horizon Merit Award 2023-24
സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്. അസിസ്റ്റന്റ് മാനേജർ ഫാ.സിജു പൊട്ടുകുളം അധ്യക്ഷത വഹിച്ചു. ഹൊറൈസൺ ഗ്രൂപ്പ് എം.ഡി. എബിൻ എസ്.കണ്ണിക്കാട്ട് വിദ്യാർഥികൾക്കായി സന്ദേശം നൽകി. വിദ്യാർഥികൾക്ക് പ്രശസ്തിപത്രവും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഹൊറൈസൺ മോട്ടോഴ്‌സ് ഇടുക്കി ജനറൽ മാനേജർ പവിത്രൻ വി. മേനോൻ, സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്. അധ്യാപിക ലാലി, ജോയ്‌സ് അപ്രേം തുടങ്ങിയവർ സംസാരിച്ചു.
![](https://news4media.in/wp-content/uploads/2024/07/news4-temp-with-watermark-2000-adarsh-wild-Recovered-horizon.jpg1_-1024x576.jpg)
ഹൊറൈസൺ മോട്ടോഴ്‌സ് മെറിറ്റ് അവാർഡ് വിതരണം ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു. എം.ഡി. എബിൻ എസ്.കണ്ണിക്കാട്ട് സമീപം.
നേരത്തേ കല്ലൂർകാട് ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കു വേണ്ടിയും ഇത്തരത്തിൽ അവാർഡ് വിതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടൊപ്പം ആ പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഹൊറൈസൺ ഗ്രൂപ്പ് ഒരുക്കിയിരുന്നു. അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്കൂൾ കുട്ടികൾക്ക് ലാപ്ടോപ്പ്, തുടങ്ങി ഓരോ സർക്കാർ വിദ്യാലയങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടതെല്ലാം നൽകിയിരുന്നു.