ഹൊറൈസൺ ഗ്രൂപ്പിന് ഇൻറർനാഷണൽ ബിസിനസ് എക്സലൻസ് അവാർഡ്; ഗവർണറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി എം.ഡി എബിൻ എസ് കണ്ണിക്കാട്ട്

കോട്ടയം: ഹൊറൈസൺ ഗ്രൂപ്പിന് ഇൻറർനാഷണൽ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ.

കുമരകം ബാക്‌ വാട്ടര്‍ റിപ്പിള്‍സ്‌ റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട് കേരള ഗവർണർ രാജേന്ദ്ര അർലേക്കറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

സഹോദരി സഹോദരന്മാരെ നമസ്കാരം എന്ന് പറഞ്ഞാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം തുടങ്ങിയത്.

ഇവിടെ എല്ലാവരും മലയാളം സംസാരിക്കുന്നു. ഇനി എനിക്കും സംസാരിക്കണം.

മലയാളം സംസാരിക്കാൻ അറിയാത്തതിൽ ലജ്ജ തോന്നുന്നു എന്നും അതുകൊണ്ട് മലയാളം എത്ര പാടുപെട്ടും പഠിക്കുമെന്ന് ഗവർണർ പറഞ്ഞു.

കുമരകം ബാക്‌ വാട്ടര്‍ റിപ്പിള്‍സ്‌ റിസോര്‍ട്ടില്‍ നടന്ന ദീപികയുടെ 139-30 വാര്‍ഷികാഘോഷത്തിനിടെയാണ് അർലേക്കർ ഇക്കാര്യം പറഞ്ഞത്.

ഒരുമിച്ച്‌ ചിന്തിക്കുക, ഒരുമിച്ച്‌ സഞ്ചരിക്കുക, ഒരുമിച്ച്‌ രാജ്യത്തെ പുരോഗതിയിലേക്ക്‌ നയിക്കുക എന്നതായിരിക്കണം നമ്മള്‍ ഓരോരുത്തരുടെയും വികാരം.

വര്‍ഗം, വര്‍ണം തുടങ്ങിയ ചിന്തകള്‍ക്കപ്പുറം ഒരൊറ്റ ഇന്ത്യ എന്ന ചിന്തയായിരിക്കണം നമ്മളെ എല്ലാവരെയും ഭരിക്കേണ്ടത്‌.

മഹത്തായ ഇന്ത്യ, ശക്തമായ ഇന്ത്യ എന്ന വികാരം എപ്പോഴും മനസില്‍ എപ്പോഴും കരുതണം, കശ്മീർ അതിര്‍ത്തിയില്‍ താമസിക്കുന്ന സഹോദരങ്ങള്‍ അനുഭവിക്കുന്ന വേദന നമുക്ക്‌ അറിയാവുന്നതാണ്‌.

അവര്‍ക്ക്‌ കരുതലും പിന്തുണയും കൊടുക്കേണ്ട സമയമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജാതി- മത -വര്‍ഗ ഭേദമന്യേ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐകൃത്തിനും വേണ്ടി ഉറച്ച നിലപാടോടെയും ശക്തമായ ഒരുമയോടെയും ഇന്ത്യന്‍ ജനത നില്‍ക്കണമെന്നും ദേശീയതയാണ്‌ ഏറ്റവും വലിയ വികാരമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹൊറൈസൺ ഗ്രൂപ്പിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഇത്, അതിൽ അതിയായ സന്തോഷമുണ്ടെന്ന് എം.ഡി എബിൻ എസ്. കണ്ണിക്കാട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കഠിനാധ്വാനം ചെയ്യണം, ബിസിനസ് വളരുമ്പോൾ നമുക്ക് ചുറ്റുമുള്ളവരും വളരണമെന്നാണ് ഹൊറൈസൺ ഗ്രൂപ്പിൻ്റെ പോളിസി. അത്തരത്തിലാണ് ഇതുവരെ മുന്നോട്ട് പോയതെന്നും എബിൻ പറഞ്ഞു.

ചടങ്ങിൽ ആര്‍ച്ച്ബിഷപ്‌ AIG തോമസ്‌ തറയിലിന്റെ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ രാജന്ദ്ര വിശ്വനാഥ്‌ ആര്‍ലേക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മന്ത്രി വി.എന്‍. വാസവന്‍, മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി പി. പ്രസാദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എ രാഷ്ട്രദീപിക ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ദീപിക ചീഫ്‌ എഡിറ്റര്‍ റവ. ഡോ. ജോര്‍ജ്‌ കുടിലില്‍ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

Related Articles

Popular Categories

spot_imgspot_img