സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ സഹായ ഹസ്തവുമായി ഹോറൈസൺ ഗ്രൂപ്പ്. അഞ്ച് ടൺഅരി, ഭക്ഷ്യധാന്യങ്ങൾ, ചെരുപ്പ്, കമ്പിളിപുതപ്പുകൾ തുടങ്ങിയവയുമായി കോട്ടയത്തു നിന്നും വയനാട്ടിലേക്ക് വാഹനം പുറപ്പെട്ടു.Horizon Group lends a helping hand to people who have lost everything in Mundakai and Churalmala

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഹോറൈസൺ തീരുമാനമെടുത്തതോടെ മാനേജ്മെന്റിനൊപ്പം ജീവനക്കാരും ചേരുകയായിരുന്നു. ഒറ്റദിവസംകൊണ്ട് നല്ലൊരു തുക ജീവനക്കാരുടെ വിഹിതമായി നൽകി. അതിനൊപ്പം മാനേജുമെന്റും നല്ലൊരു വിഹിതം തുക നൽകുകയായിരുന്നു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് വയനാട്ടിലെ ദുരിതബാധിതർക്ക് സാധനങ്ങൾ വാങ്ങിയത്.
ഹോറൈസൺ ഗ്രൂപ്പിന് കീഴിലുള്ള ഹോറൈസൺ മോട്ടോഴ്സ് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്, കെ ജെ ജോസഫ് ആന്റ് കമ്പനി, കണ്ണിക്കാട്ട് ട്രേഡ് ലിങ്ക്സ്, ലൂസിൻ അഗ്രോടെക് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്, ഹെറിറ്റേജ് ലൂംസ്, ഹൊറൈസൺ ക്രഷേഴ്സ് ഇൻഡ്യാ പ്രവറ്റ് ലിമിറ്റഡ്, ഹൊറൈസൺ ഹബ് മോട്ടോഴ്സ് ഓട്ടോകെയർ എൽ.എൽ.സി, ന്യൂസ്4മീഡിയ, ഹൊറൈസൺ ഇൻഷൂറൻസ്, ഹൊറൈസൺ ഡിജിറ്റൽസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കാളികളായി.