web analytics

ഹണിമൂൺ യാത്രയ്ക്കിടെ ദമ്പതികളുടെ മരണം

ട്രാവൽ ഏജൻസി 1.60 കോടി നഷ്ടപരിഹാരം നൽകണം

ഹണിമൂൺ യാത്രയ്ക്കിടെ ദമ്പതികളുടെ മരണം

ചെന്നൈ: ഹണിമൂൺ യാത്രയ്ക്കിടെ വിദേശത്ത് മരിച്ച ദമ്പതികളുടെ കുടുംബത്തിന് 1.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ട്രാവൽ ഏജൻസിയോട് ഉപഭോക്തൃകോടതി ഉത്തരവിട്ടു. ചെന്നൈ കോടമ്പാക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെഡി ടൂർ ഓപ്പറേറ്റർ എന്ന സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്.

ഇൻഡൊനീഷ്യയിൽ ഹണിമൂൺ ആഘോഷിക്കാൻപോയ ചെന്നൈ പൂനമല്ലിയിലെ ഡോക്ടർ ദമ്പതിമാരായ വിഭൂഷിണിയും ഭർത്താവ് ലോകേശ്വരനുമാണ് 2023 ജൂൺ എട്ടിന് മരിച്ചത്. ദ്വീപ് യാത്രയിൽ ഫോട്ടോഷൂട്ട് നടത്തുമ്പോൾ ഇരുവരും തിരമാലയിൽ അകപ്പെടുകയായിരുന്നു.

ട്രാവൽ ഏജൻസി ജീവനക്കാർ ശരിയായ മുന്നറിയിപ്പുനൽകാത്തതാണ് അപകടത്തിന് കാരണം എന്നാരോപിച്ച് വിഭൂഷിണിയുടെ അച്ഛൻ തിരുജ്ഞാനസെൽവം ചെന്നൈ സൗത്ത് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.

മകളും മരുമകനും മരിച്ച ദ്വീപിൽ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതുപരിഗണിക്കാതെയാണ് ടൂർ ഓപ്പറേറ്റർ അവിടെ കൊണ്ടുപോയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കമ്പനിയുടെ സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരമായി 1.50 കോടി രൂപയും മരണംമൂലമുണ്ടായ മാനസികവിഷമത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു പിതാവിൻ്റെ ആവശ്യം.

തങ്ങളുടെ മുന്നറിയിപ്പുവകവെക്കാത്തതാണ് അപകടകാരണമെന്ന് ടൂർ ഓപ്പറേറ്റർമാരും വാദിച്ചു. ഇരുവിഭാഗങ്ങളുടെയും വാദംകേട്ട കോടതി, ഹർജിക്കാരന് 1.50 കോടി രൂപയും മാനസികവിഷമമുണ്ടാക്കിയതിന് പത്തുലക്ഷവും നൽകാൻ ഉത്തരവിടുകയായിരുന്നു.

ഹണിമൂൺ യാത്രക്കിടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം സഹിക്കാനാവാതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി: ഹണിമൂൺ യാത്രക്കിടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക്(25) ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ് മരിച്ചത്. മധുവിധുവിനായി ഡൽഹിയിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം നടന്നത്.

മൃഗശാല സന്ദർശിക്കുന്നതിനിടെ അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ച് അഞ്ജലി, ഭർത്താവിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാസിയാബാദ് വൈശാലിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു.

വീട്ടിലെത്തിയതിന് പിന്നാലെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. നവംബർ 30നാണ് ഇവർ വിവാഹിതരായത്

English Summary :

A travel agency has been ordered to pay ₹1.60 crore compensation after a couple died during their honeymoon trip. The court held the agency responsible for negligence in travel arrangements.

honeymoon-couple-death-travel-agency-compensation

honeymoon tragedy, couple death, travel agency compensation, court order, consumer rights, negligence case, travel negligence

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img