web analytics

ഹണി റോസ്ഫാഷന്‍ വീക്ക് സ്‌റ്റൈല്‍ ഐക്കണ്‍, ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്‌കാരം പ്രയാഗ മാര്‍ട്ടിന്

കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്.

ഈ വര്‍ഷത്തെ ഫാഷന്‍ സ്‌റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു.

പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിന്‍ ബേബിയും ഏറ്റുവാങ്ങി.

ലുലു ഫാഷന്‍ വീക്ക് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും സമ്മാനിച്ചു. നടൻ വിനയ് ഫോര്‍ട്ട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കളായ താരങ്ങള്‍ റാംപില്‍ ചുവടുവച്ചതോടെയാണ് ഫാഷന്‍ വീക്കിന് സമാപനമായത്. ലുലു ഫാഷന്‍ വേദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഹണി റോസ് പറഞ്ഞു.

കേരളം എപ്പോഴും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളിടമാണെന്നും കൊച്ചി എനിക്ക് ഏറെ പ്രിയപ്പെട്ടിടമാണെന്നും പുരസ്‌കാരം സ്വീകരിച്ച് സച്ചിന്‍ ബേബി പറഞ്ഞു.

ലുലു കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, എച്ച്.ആര്‍ ഹെഡ് അനൂപ് മജീദ്, ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കാറ്റഗറി മാനേജര്‍ ഷേമ സാറ, സെന്‍ട്രല്‍ ബയ്യേഴ്‌സായ കെ.ആര്‍ ജിനു, ടിനു ജെസി പോള്‍ എന്നിവർ പങ്കെടുത്തു.

നാല് ദിവസങ്ങളിലായി 30 ലധികം ഷോകളാണ് ഫാഷന്‍ വീക്കിന്റെ ഭാഗമായത്. ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ അണിനിരന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍, സണ്ണി വെയിന്‍, വിനയ് ഫോര്‍ട്ട് , ആന്‍സണ്‍ പോള്‍, കൈലാഷ്, ബിബിന്‍ ജോര്‍ജ്, ഹേമന്ദ് മേനോന്‍, റിയാസ് ഖാന്‍, ധ്രുവന്‍, മറീന മൈക്കിള്‍ കുരിശിങ്കല്‍, സാധിക വേണുഗോപാല്‍ തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള നിരവധി പേര്‍ റാംപില്‍ ചുവടുവച്ചത്.

കൂടാതെ പ്രത്യേക ക്ഷണിതാക്കായി എത്തിയ താരങ്ങളും റാംപില്‍ ചുവടുവച്ചു. പ്രശസ്ത സ്‌റ്റൈലിസ്റ്റായ മുംബൈയില്‍ നിന്നുള്ള ഷൈ ലോബോയാണ് ലുലു ഫാഷന്‍ വീക്കിന്റെ ഷോ ഡയറക്ടര്‍. മോസ്റ്റ് പ്രിഫേര്‍ഡ് മെന്‍സ് വെയര്‍ ബ്രാന്റിനുള്ള പുരസ്‌കാരം യു.എസ് പോളോയും, ആണ്‍കുട്ടികളുടെ മോസ്റ്റ് പ്രിഫേഡ് കിഡ്സ് വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം റഫ്, മോസ്റ്റ് പ്രിഫേര്‍ഡ് മെന്‍സ് എത്തിനിക് ബ്രാന്‍ഡ് പുരസ്‌കാരം അമുക്തിയും സ്വന്തമാക്കി. പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ വിശ്വാസത്തിലെടുക്കുന്ന ബ്രാന്‍ഡായി പീറ്റര്‍ ഇംഗ്ലണ്ടും അവാര്‍ഡിന് അര്‍ഹത നേടി. മോസ്റ്റ് പ്രിഫേര്‍ഡ് ഫാഷന്‍ അക്സസറി ബ്രാന്‍ഡായി കാപ്ലൈസ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഫാഷന്‍ രംഗത്ത് ആറ് അവാര്‍ഡുകളാണ് വിവിധ ബ്രാന്‍ഡുകള്‍ക്കായി ലുലു ഫാഷന്‍ വീക്കിന്റെ സമാപനത്തില്‍ വിതരണം ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂർ ∙ കണ്ണൂരിൽ...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

യുപിയിൽ ദുരഭിമാനക്കൊല; പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ

യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൊറാദാബാദ് ∙ ഉത്തർപ്രദേശിലെ മൊറാദാബാദ്...

Related Articles

Popular Categories

spot_imgspot_img