ഹണി റോസിൻ്റെ എച്ച്ആർവി; സിനിമാ ലോകത്ത് പുതിയ കുപ്പായമണിഞ്ഞ് താരം

കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാ​ഗമായി നിൽക്കുന്ന ഹണി റോസ് ഇനി സിനിമാ ലോകത്ത് പുതിയ കുപ്പായമണിയുകയാണ്. സിനിമാ നിർമ്മാണത്തിലേക്ക് കടക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിലൂടെ ഹണി റോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.Honey Rose is venturing into film production

തന്റെ ജന്മദിനത്തിൽ സോഷ്യൽ മീ‍ഡിയ അക്കൗണ്ടിലൂടെയാണ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഹണി റോസ് നടത്തിയത്. എച്ച്ആർവി(ഹണി റോസ് വർ​ഗീസ്) എന്നാണ് കമ്പനിയുടെ പേര്.

കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രതിഭകൾക്ക് അവസരം നൽകുകയും നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് ലക്ഷ്യമെന്ന് ഹണി റോസ് കുറിപ്പിൽ വ്യക്തമാക്കുന്നു.

“ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം. സിനിമ എന്നത് പലർക്കും ഒരു സ്വപ്നമാണ്. അതൊരു ഫാൻ്റസിയാണ്, ജീവിതാഭിലാഷമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാൻ കരുതുകയാണ്.

എൻ്റെ ചെറുപ്പം, ജീവിതം, പഠനം, സൗഹൃദങ്ങൾ തുടങ്ങി എല്ലാറ്റിലും സിനിമ വലിയതും അതി മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വ്യവസായത്തിൽ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്റെ കടയും വിധിയും ആണെന്ന് എനിക്ക് തോന്നുകയാണ്. എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്.

ഇത്രയും നാൾ സിനിമാസ്വാദകർ നൽകിയ സ്നേഹത്തെ ഞാൻ വിനയത്തോടെ നോക്കിക്കാണുകയാണ്. അതെനിക്ക് അതിശയകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ഒരുക്കി. ഈ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഈ യാത്രയിൽ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ്. എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ എൻ്റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകൾക്ക് അവസരം നൽകുക, നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതുമാണ് എന്റെ ലക്ഷ്യം”,എന്നാണ് സന്തോഷം പങ്കിട്ട് ഹണി റോസ് കുറിച്ചത്.

അതേസമയം, റേച്ചൽ എന്ന ചിത്രമാണ് ഹണി റോസിൻറേതായി അണിയറയിൽ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ എബ്രിഡ് ഷൈൻ സഹനിർമ്മാതാവാണ്.

മലയാളത്തിനൊപ്പം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാബുരാജ്‌, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img