web analytics

ജനന-മരണ രജിസ്‌ട്രേഷന് മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനന-മരണങ്ങൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ആഭ്യന്തരമന്ത്രി അമിത് ഷാ.register births and deaths easily

‘സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം’(സി.ആർ.എസ്.) എന്ന പേരിലുള്ള ആപ്പ് ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷൻ ഓഫ് ഇന്ത്യയാണ് (ആർ.ജി.ഐ.-സി.സി.ഐ.) തയ്യാറാക്കിയത്.

പൗരർക്ക് എവിടെവെച്ചും ഏതുസമയത്തും ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷൻ നടത്താനാകുന്ന രീതിയിലുള്ളതാണ് ആപ്പെന്ന് അമിത് ഷാ എക്സിൽ കുറിച്ചു

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം എന്നാണ് മൊബൈൽ ആപ്പിന് പേരിട്ടിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾക്കെടുക്കുന്ന സമയം കുറയ്‌ക്കാനും ഇത് സഹായകമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ സംരംഭമെന്നും അമിത് ഷാ പറഞ്ഞു. “നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന് കീഴിൽ, പുതിയ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി,” അമിത് ഷാ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

ഈ മൊബൈൽ ആപ്പിലൂടെ രാജ്യത്തെ പൗരന്മാർക്ക് ഏതുസമയത്തും എവിടെവച്ചും തങ്ങളുടെ മാതൃഭാഷയിൽ തന്നെ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്ട്രാർ ജനറൽ ഓഫ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയാണ് രജിസ്ട്രേഷനായി മൊബൈൽ ആപ്പ് വികസിപ്പിച്ചത്.

പോസ്റ്റിനൊപ്പം ആപ്പിന്റെ ഇൻ്റർഫേസ് പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ രജിസ്ട്രാർ ജനറലിൽ നിന്നുള്ള ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം പങ്കിട്ടു.

സി ആർ എസ് മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും ലെഗസി റെക്കോർഡുകളുടെ ഓൺലൈൻ ഡിജിറ്റലൈസേഷൻ സാധ്യമാക്കാനും കഴിയും.

ആപ്പിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പുനൽകുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img