ഇരട്ട സഹോദരിയുടെ കഴുത്തിൽ കത്തി കുത്തി നിർത്തിയ നിലയിൽ, സ്വപ്നമെന്ന് കരുതി കൊലപാതകം; വിചിത്ര വാദവുമായി പ്രതി

വാഷിങ്ടൺ: ഇരട്ട സഹോദരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് 15 വർഷത്തെ തടവ്. കൊലപാതകത്തെക്കുറിച്ചുള്ള പ്രതിയുടെ വിചിത്ര വാദം ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്വപ്നമെന്ന് കരുതിയാണ് തന്റെ ഇരട്ട സഹോദരിയായ മേഖനെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പറയുന്നത്. ബെഞ്ചമിൻ എലിയട്ട് എന്ന യുവാവാണ് കേസിലെ പ്രതി.

2021 സെപ്തംബർ 29-ന് ആണ് കൊലപാതകം നടക്കുന്നത്. 17 വയസ്സ് മാത്രമായിരുന്നു അന്ന് പ്രതിയുടെ പ്രായം. ഇരട്ട സഹോദരിയെ ഇയാൾ കത്തി കൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ മുറിയിലാണ് തലേന്ന് രാത്രി കിടന്നുറങ്ങിയതെന്നും എന്നാൽ എഴുന്നേറ്റപ്പോൾ മേഖന്റെ മുറിയിൽ അവളുടെ കഴുത്തിൽ കത്തി കുത്തി നിന്ന നിലയിലായിരുന്നുവെന്നും ബെഞ്ചമിൻ എലിയട്ട് പറഞ്ഞു. ഉണർന്നപ്പോൾ, താൻ സ്വപ്നം കാണുകയല്ലെന്ന് തിരിച്ചറിഞ്ഞയുടൻ കത്തി നീക്കം ചെയ്യുകയും സഹോദരിക്ക് സിപിആർ നൽകുകയും ചെയ്തുവെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.

സംഭവസ്ഥലത്തേക്ക് ആളുകൾ എത്തിയപ്പോൾ കാണുന്നത് പ്രതി മേഖന് സിപിആർ നൽകാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഒന്നിലധികം കുത്തേറ്റ മേഖൻ മരണത്തിന് കീഴടങ്ങിയിരുന്നു. സഹോദരിയെ കൊല ചെയ്ത താൻ ഒരു വിധത്തിലുമുള്ള ബഹുമാനവും അർഹിക്കുന്നില്ലെന്ന് പ്രതി കോടതി മുറിയിൽ വച്ച് പറഞ്ഞു. ബോധം വന്നപ്പോൾ പരിഭ്രാന്തനായി, കത്തി താഴെയിട്ട് തലയിണ കൊണ്ട് രക്തസ്രാവം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും തന്റെ മൊബൈലിൽ നിന്ന് 911 എന്ന എമർജൻസി നമ്പറിൽ വിളിക്കുകയായിരുന്നുവെന്നും ബെഞ്ചമിൻ പറഞ്ഞു.

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക, വിചിത്രമായി പെരുമാറുക എന്നീ ലക്ഷണങ്ങളുള്ള പാരാസോമ്നിയാസ്-സ്ലീപ്പ് ഡിസോർഡേഴ്സ് ഉള്ളയാളാണ് ഇതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പക്ഷെ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ പ്രതിക്ക് ഇല്ലെന്ന് ഇയാളെ പരിശോധിച്ച ന്യൂറോളജിസ്റ്റ് ഡോ. ജെറാൾഡ് സിമ്മൺസ് പറഞ്ഞതായി എബിസി റിപ്പോർട്ട് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img