വ്യവസ്ഥകളോടെ ഇസ്രയേലുമായുള്ള സന്ധി സ്വീകരിക്കുമെന്നു ഹിസ്ബുള്ളയുടെ പുതിയ മേധാവി നൈം ഖാസിം.
ലെബനൻ ആസ്ഥാനമായുള്ള ഗ്രൂപ്പിൻ്റെ സെക്രട്ടറി ജനറലായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
തൻ്റെ ആദ്യ പ്രസംഗത്തിൽ, ഇസ്രയേലുമായുള്ള വെടിനിർത്തൽ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കുമെന്ന് ഖാസിം പറഞ്ഞു, Hizbollah’s new chief Naim Qasim announces his policy
എന്നാൽ താൻ, സെപ്റ്റംബർ 27 ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്രല്ലയുടെ പാതയിൽ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.“ഞങ്ങളുടെ നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയുടെ പ്രവർത്തന പരിപാടിയുടെ തുടർച്ചയാണ് എൻ്റെ പ്രവർത്തന പരിപാടി,” ഖാസിം പ്രഖ്യാപിച്ചു.
സയണിസ്റ്റ് ഭരണകൂടം ലെബനനെതിരെ ഇതുവരെ 39,000 ലംഘനങ്ങൾ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
തെക്കൻ ലെബനനിൽ വാസസ്ഥലങ്ങൾ നിർമ്മിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തിയ ‘വംശഹത്യ’ കുറ്റകൃത്യങ്ങളിൽ യുഎസും യൂറോപ്യൻ യൂണിയനും പങ്കാളികളാണെന്ന് ഖാസിം അവകാശപ്പെട്ടു.
ലെബനൻ മണ്ണിൽ നിന്ന് ഇസ്രായേൽ സൈന്യം അടിയന്തരമായി പിൻവാങ്ങിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹിസ്ബുള്ള നേതാവ് മുന്നറിയിപ്പ് നൽകി.