web analytics

എച്ച്.ഐ.വി ബാധിതനെ കൊലപ്പെടുത്തി സഹോദരി

എച്ച്.ഐ.വി ബാധിതനെ കൊലപ്പെടുത്തി സഹോദരി

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ എച്ച്‌ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി. കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ഭീതിയിലാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് പ്രതികളുടെ മൊഴി.

സംഭവം മനസ്സിലാക്കിയ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

23 വയസുള്ള മല്ലികാര്‍ജുനാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മല്ലികാര്‍ജുൻ ജൂലൈ 23ന് സുഹൃത്തിനൊപ്പം കുടുംബത്തെ കാണാൻ കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തെ ചിത്രദുര്‍ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമായ സാഹചര്യത്തില്‍ രക്തപരിശോധന നടത്തിയപ്പോഴാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

രക്തസ്രാവം കൂടുതലായതോടെ മല്ലികാര്‍ജുനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനുശേഷം സഹോദരി നിഷയും ഭര്‍ത്താവും ചേര്‍ന്ന് മല്ലികാര്‍ജുനെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യാത്ര തിരിച്ചു.

എന്നാല്‍, കുറച്ചു സമയം കഴിഞ്ഞ് സഹോദരന്‍ മരിച്ചതായി പിതാവിനെ അറിയിച്ചു. മകന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയം പ്രകടിപ്പിച്ച പിതാവ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് നിഷ കൊലപാതകത്തിൽ താനും ഭര്‍ത്താവും ഉള്‍പ്പെട്ടിരുന്നതായി സമ്മതിക്കുകയും ചെയ്തു.

യാത്രക്കിടെ തന്നെ കാറിനുള്ളില്‍ പുതപ്പ് ഉപയോഗിച്ചാണ് ഇരുവരും ചേർന്ന് മല്ലികാര്‍ജുനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മല്ലികാര്‍ജുന്‍ എച്ച്‌ഐവി ബാധിതനാണെന്ന വിവരമറിയുന്നത് കുടുംബത്തിന് അപമാനമാകും എന്ന ഭീതിയായിരുന്നു കൊലപാതകത്തിന് പിന്നിലെ കാരണം.

Summary:
Bengaluru: In Chitradurga, Karnataka, a young man infected with HIV was allegedly murdered by his sister and her husband. The accused confessed that they committed the brutal act out of fear that his condition would bring shame to the family.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ മുംബൈ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ...

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ്

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും...

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ് മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ്...

Related Articles

Popular Categories

spot_imgspot_img