web analytics

ട്രംപിന്റെ എച്ച്1ബി വീസപൂട്ട്; ഇന്ത്യക്കാർ യാത്ര റദ്ദാക്കി

ട്രംപിന്റെ എച്ച്1ബി വീസപൂട്ട്; ഇന്ത്യക്കാർ യാത്ര റദ്ദാക്കി

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച്1ബി വീസപൂട്ട് മൂലം നാട്ടിലേക്കുള്ള യാത്രമുടങ്ങി ഇന്ത്യക്കാർ.
യുഎസില്‍നിന്ന് അവധിക്ക് ഇന്ത്യയിലേക്കു പുറപ്പെടാനൊരുങ്ങിയ നിരവധി പേരാണ് യാത്ര റദ്ദാക്കിയത്.

ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകള്‍ വൈകുകയും ചെയ്തു.

ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം യുഎസ് വിമാനത്താവളങ്ങളില്‍ മാത്രമല്ല ദുബായിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെട്ടെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വീസാ ഫീസ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 10-15 യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു.

എച്ച് വൺ ബി വീസ ഫീസ് 1,00,000 ഡോളറാക്കി ഉയർത്തി

അതിനിടെ എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു യുഎസ് സര്‍ക്കാര്‍ ഉചിതമായ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീസ നിരക്കു വര്‍ധനയുടെ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 ആയി ഉയർന്നു.

തീരുമാനം നിലവിലെ വിസ ഉടമകളെ ബാധിക്കില്ല

എച്ച് 1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു.

ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

നിലവിലെ എച്ച് 1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയ കരോലിന്‍, നിലവിലെ വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനും അമേരിക്കയില്‍ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും കൂട്ടിച്ചേർത്തു.

യുഎസിലെ ഐ ടി മേഖലയില്‍ എച്ച് 1ബി വിസ ഉപയോഗിച്ച് എത്തുന്നവരുടെ എണ്ണം 2003 നെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2003 ല്‍ ഐ ടി ജീവനക്കാരില്‍ 32 ശതമാനം മാത്രമാണ് എച്ച് 1ബി വിസയിലൂടെ എത്തിയിരുന്നതെങ്കില്‍, ഈയടുത്ത വര്‍ഷങ്ങളില്‍ ഇത് 62 ശതമാനമായി ഉയര്‍ന്നെന്നും വൈറ്റ് ഹൗസ് പറയുന്നു.

Summary: US President Donald Trump’s steep hike in H1B visa fees has forced many Indians to cancel their travel plans. Several people who were preparing to return home on vacation from the US have called off their trips due to the visa cost burden.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

ഹോം ഗാർഡ് ഒഴിവ് 187; ഒഡിഷയിൽ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8,000 പേർ പരീക്ഷയെഴുതി

ഹോം ഗാർഡ് ഒഴിവ് 187; ഒഡിഷയിൽ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8,000 പേർ...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

മികച്ച പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം; ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് സംസ്കാര സാഹിതി

മികച്ച പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം; ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്...

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട്

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട് ഇന്ത്യയിലെ...

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ്...

Related Articles

Popular Categories

spot_imgspot_img