കൊച്ചി:ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ്. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. മറ്റു മണ്ഡലങ്ങളിൽ പോളിങ് നന്നേ കുറവാണ്.
പോളിങ് നിരക്ക് ഇങ്ങനെ തുടർന്നാലും 2019 ലേതിന് എത്താനിടയില്ലെന്നാണ് അനുമാനം. 2019ൽ സംസ്ഥാനത്ത് 77.84% പോളിങ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പോളിങ് നിരക്ക് പരിഗണിക്കുമ്പോൾ ഇത്തവണ പോളിങ് കുറയുമെന്നാണ് വിദഗ്ദർ പറയുന്നത്. പോളിങ് ഇത്തവണ 75 ശതമാനത്തിൽ താഴെ ആകാനാണു സാധ്യത. ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.
മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം
1. തിരുവനന്തപുരം-37.20
2. ആറ്റിങ്ങല്‍-40.16
3. കൊല്ലം-37.38
4. പത്തനംതിട്ട-37.99
5. മാവേലിക്കര-38.19
6. ആലപ്പുഴ-39.90
7. കോട്ടയം-38.25
8. ഇടുക്കി-38.34
9. എറണാകുളം-37.71
10. ചാലക്കുടി-39.77
11. തൃശൂര്‍-38.35
12. പാലക്കാട്-39.71
13. ആലത്തൂര്‍-38.33
14. പൊന്നാനി-33.56
15. മലപ്പുറം-35.82
16. കോഴിക്കോട്-36.87
17. വയനാട്-38.85
18. വടകര-36.25
19. കണ്ണൂര്‍-39.44
20. കാസര്‍ഗോഡ്-38.66
Read Also:‘ചേട്ടനൊക്കെ വീട്ടിൽ, അസുഖമായി കിടക്കുകയല്ലല്ലോ സഹോദരനുവേണ്ടി പ്രാർഥിക്കാൻ; പത്മജ വേണുഗോപാൽ