നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി (മണിയൻ) എന്ന് വിളിക്കുന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഗോപന്റെ കല്ലറ തുറക്കുമെന്നു കോടതി. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. High Court orders opening of Neyyattinkara Gopan Swami’s grave
കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പോലീസിന് അധികാരമുണ്ട്. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി മരണം രജിസ്റ്റര്‍ ചെയ്തോയെന്ന് ആരാഞ്ഞു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.