പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു മോദി തീരുമാനിച്ചിരുന്നത്. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യമാണ് പ്രധാനകാരണമായി കോയമ്പത്തൂർ പൊലീസ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്. 1998ൽ ബോംബ്സ്ഫോടനം നടന്ന സ്ഥലമാണിത്. 18 ന് മേട്ടുപ്പാളയം റോഡ് മുതൽ ആർ.എസ് പുരം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. കോയമ്പത്തൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരപരിധിയില്‍ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു നരേന്ദ്രമോദിയുടെ പദ്ധതി.