മുന്‍ ജീവനക്കാര്‍ക്ക് ജാമ്യമില്ല
കൊച്ചി: നടന്‍ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
‘ഓ ബൈ ഓസി’യിലെ മൂന്ന് ജീവനക്കാരികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് അന്വേഷണ സംഘത്തിന് കടക്കേണ്ടി വരും.
അതേസമയം തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
‘അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ പോലെ സംസാരിക്കും’; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ, കമന്റ് വൈറൽ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥപനത്തിലെ സാമ്പത്തിക തട്ടിപ്പ്.
നടിമാരടക്കം നിരവധി പേരാണ് കൃഷ്ണ കുമാറിനെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട ഒരു റീലിലെ ദിയയുടെ മറുപടി വൈറലാകുകയാണ്.
കേസിൽ കുറ്റാരോപിതയുമായ യുവതിയുടെ വീഡിയോക്ക് താഴെയാണ് ദിയ കമന്റിട്ടത്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.
”രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പായ്ക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും.
പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്” എന്നാണ് വീഡിയോയില്‍ യുവതി ആരോപിക്കുന്നത്. എന്നാൽ ”വീട്ടില്‍ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവന്‍ തിന്നാറില്ല” എന്നായിരുന്നു ദിയയുടെ മറുപടി.
ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. പിന്നാലെ ദിയ കൃഷ്ണ മറുപടിയുമായി എത്തുകയായിരുന്നു.
ദിയയുടെ ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ കമന്റിന് ഒരു ലക്ഷത്തിലധികം ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്.
ദിയയ്ക്ക് പിന്തുണയുമായി താരങ്ങളുമെത്തുന്നുണ്ട്. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്.
ഇവരെ ജയിലില്‍ കൊണ്ടു പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും സ്വാസിക കമന്റിൽ പറയുന്നു.
Summary: The Kerala High Court has rejected the anticipatory bail plea of former employees involved in a financial fraud case linked to Diya Krishna’s business venture. Three former staff members of ‘O by OZY’, run by actor Krishnakumar’s daughter, had approached the court seeking pre-arrest bail.









