ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; രാജീവ് ചന്ദ്രശേഖറിൻറെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: തിരുവനന്തപുരത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻറെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ചിൻറെ നടപടി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കാതെ,പത്രിക സ്വീകരിച്ചെന്നുമായിരുന്നു ഹ‍ർജിയിലെ വാദം.

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

അമിതമായാൽ ഉപ്പും വിഷം; മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരോ വർഷവും അധിക അളവിലുള്ള ഉപ്പ് മൂലം...

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

ഇടുക്കിയിൽ വെടിക്കെട്ടിനിടെ പൊള്ളലേറ്റ യുവാവിന്റെ മരണം; മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും

ഇടുക്കി പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിൽ സൂക്ഷിച്ച...

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ...

കർമം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പിതാവിൻ്റെ മൃതശരീരം വെട്ടിമുറിച്ച് പകുതി തരണം; വിചിത്ര ആവശ്യവുമായി മൂത്ത മകൻ

ഭോപ്പാൽ: പിതാവിന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ വിചിത്ര...

Related Articles

Popular Categories

spot_imgspot_img