ഇസ്രയേൽ – ലെബനോൻ യുദ്ധം കനക്കുന്നതിനിടെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ആസ്ഥാനം ആക്രമിച്ച് ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. മൊസാദ് നടത്തിയ പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങൾക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് ഹിസ്ബുള്ള വൃത്തങ്ങൾ പ്രതികരിച്ചു. Hezbollah attacks Mossad headquarters.
ഖ്വാദർ-1 ബാലിസ്റ്റിക് മിസൈലുകകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ മൊസാദ് ആസ്ഥാനത്ത് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും മിസൈലിനെ നിർവീര്യമാക്കിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
ആക്രമണവും പ്രത്യാക്രമണവും ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുകയാണ്. ഇസ്രയേൽ ലെബനീസ് അതിർത്തികളിലെ ആക്രമണത്തിന് പിന്നാലെ ലെബനോനിൽ നിന്നും അഞ്ചുലക്ഷം ആളുകളും വടക്കൻ ഇസ്രയേലിൽ നിന്നും 60,000 ആളുകളും ഒഴിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്.
ഇതിനിടെ ആക്രമണം നിർത്തണമെന്ന് റഷ്യയും, ചൈനയും, അമേരിക്കയും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇസ്രയേൽ കരയുദ്ധത്തിന് ഒരുങ്ങിയാൽ നാഷനഷ്ടം കനക്കും.