അടിയന്തരമായി നിലത്തിറക്കുന്നതിനിടെ അപകടകരമായ രീതിയിൽ കറങ്ങിത്തിരിഞ്ഞ ഹെലികോപ്ടർ വൻ അപകടത്തിൽ നിന്നും ഒഴിവായി. കെസ്ട്രൽ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അടിയന്തരമായി ഇറക്കിയത്. കേദാർനാഥിൽ തീർഥാടകരുമായി പോയ ഹെലികോപ്ടർ ആണ് അപകടത്തിൽ പെട്ടത്.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയാണ് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമായത്. തുടർന്ന് കേദാർനാഥ് ഹെലിപാഡിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് സംഭവം. ഏഴ് യാത്രക്കാരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.യന്ത്രത്തകരാറാണ് ഹെലികോപ്ടർ അടിയന്തരമായി ഇറക്കാൻ കാരണം.
ये बेहद डरावना था। केदारनाथ में हेलीकॉप्टर गिरने वाला था, लोगों में भगदड़ मच गई। लोग जान बचाने के लिए इधर उधर भागने लगे। और कॉप्टर ने हैलीपैड से अलग नीचे गहरी खाई में लैंडिंग की।#kedarnath pic.twitter.com/EzMDkvBNrG
— Ajit Singh Rathi (@AjitSinghRathi) May 24, 2024
Read also: പരശുറാം ഇനി കന്യാകുമാരിയിലേക്കും ഓടും; സർവീസ് നീട്ടാൻ ആലോചന, കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും