web analytics

ഹെഡ്‌ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം

പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്.

കയ്യാങ്കളിക്കിടയിൽ നഗരസഭയിലെ മൈക്കുകൾ തകർക്കുകയായിരുന്നു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയർപേഴ്‌സനെ ബിജെപി അംഗങ്ങൾ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ പ്രതിഷേധം ചെയർപേഴ്‌സന്റെ മുറിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ നഗരസഭയിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.

കൗൺസിൽ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം തുടങ്ങിയത്. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടന്നത്.

എന്നാൽ പ്രമേയം പാസാക്കിയെന്നും ഭൂരിപക്ഷം ഉണ്ടെന്നും ചെയർപേഴ്സൺ പിന്നീട് പ്രതികരിച്ചു. നഗരസഭയ്ക്ക് പുറത്ത് സിപിഐഎം പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു.

കൗൺസിൽ ഹാളിനകത്ത് എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണ് കരിങ്കൊടി കാണിച്ചിരുന്നു. പിന്നാലെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

‘തു മാത്സാ കിനാരാഒക്ടോബർ 31 ന് റിലീസ് ചെയ്യും

കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ...

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച് പഴയന്നൂർ പോലീസ്

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച്...

Related Articles

Popular Categories

spot_imgspot_img