ഇനി വരുന്നത് പെരുമഴ

തിരുവനന്തപുരം: ഇനി വരുന്നത് പെരുമഴ. വടക്കൻ കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

നാളെ മുതൽ ഈ മാസം 16 വരെയാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 15, 16 തീയതികളിൽ കേരളത്തിൽ പരക്കെ പെരുമഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്.

കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും.

ഈ മാസം പതിനഞ്ചിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.

ഇതേ ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനാറാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് റെഡ് അലർട്ട്.

പത്തംനതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണുള്ളത്.

വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിലെ നദികളിലേക്ക് കൂടുതൽ വെള്ളമെത്താൻ ഇതിടയാക്കും.

തെക്കൻ ചൈനാ കടലിൽ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിൽക്കയറുന്നതോടെ ദുർബലമാകും.

അതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം സാധരണനിലയിലാകും. തുടർന്ന് ഇന്ന് ഉച്ചയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുമെന്നാണ് കരുതുന്നത്.

രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ

പെരുമ്പാവൂർ: എ ടി എം കവർച്ചാ ശ്രമം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ.

ആസം നൗഗാവ് സ്വദേശി റജിബുൽ ഇസ്ലാം (26)നെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ മുടിക്കൽ വഞ്ചിനാട് ജംഗ്ഷനിൽ ഉള്ള എടിഎം ആണ് തകർത്തത്.

ഉച്ചയോടെ പെരുമ്പാവൂർ സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ മുടിക്കലിലുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി

കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാൾ എ.ടി.എം തകർക്കാൻ ശ്രമിച്ചത്. കഴിഞ്ഞവർഷം ആസാമിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കേരളത്തിലേക്ക് വരികയായിരുന്നു.

പന്ത്രണ്ട് വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്. ഇവിടെ പലയിടങ്ങളിലായി ജോലി ചെയ്തു. ഇടയ്ക്ക് നാട്ടിൽ പോയി വരും.

പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുന്നു.


പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം
സൂഫി, എസ്.ഐമാരായ
റീൻസ് എം തോമസ്, പി. എം റാസിഖ്,

എ.എസ്.ഐമാരായ പി എം
അബ്ദുൽ മനാഫ്,
സാജിത, സീനിയർ സി പി ഒമാരായ
വർഗീസ് വേണാട്ട്,


ടി എ അഫ്സൽ ,
ബെന്നി ഐസക്
നജിമി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും.

50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) മൂല്യമുള്ള 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്.

യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് പിടികൂടിയത്.

ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ആണ് ചുമത്തിയത്.

അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27), ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന്‍ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്.

വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

English Summary:

The India Meteorological Department (IMD) has warned of extremely heavy rainfall in North Kerala in the coming days, indicating the onset of the monsoon season. Orange and yellow alerts have been issued for various districts, signaling potential disruptions.

Monsoon Season,Weather Alert,Heavy Rainfall,IMD Warning

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img