ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ദർശനം തടസപ്പെട്ടു
തൃശ്ശൂർ: കനത്ത മഴയെ തുടർന്ന്ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര തടസപ്പെട്ടു. മഴ കാരണം ഹെലികോപ്ടർ ഇറക്കാനായില്ല. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഇറക്കാനായിരുന്നു പദ്ധതി.
എന്നാൽ മഴയെ തുടർന്ന് ഇത് നടന്നില്ല. തുടർന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി. ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
ഉപരാഷ്ട്രപതി കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
പിന്നീട് 12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ കളമശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ഇന്നു രാവിലെ ഒൻപതരയോടെയാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നത്. ഒരു മണിക്കൂറിൽ ദർശനം പൂർത്തിയാക്കി പിന്നീട് കൊച്ചിയിലേക്ക് മടങ്ങാൻ ആയിരുന്നു പദ്ധതി.
ഉപരാഷ്ട്രപതി ദർശനം നടത്തുന്നത് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നു രാവിലെ എട്ടുമണിമുതൽ പത്തുമണിവരെയായിയരുന്നു നിയന്ത്രണം.
വിവാഹം, ചോറൂണ്, ക്ഷേത്രദർശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ മടങ്ങിയെത്തുന്ന ജഗ്ദീപ് ധൻകർ കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളുമായി സംവദിക്കും.
രാവിലെ 10.40നാണ് ഈ പരിപാടി നടക്കുന്നത്. ഇതിനുശേഷം 12.35നു കൊച്ചി വിമാനത്താവളത്തിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങുമെന്നാണ് അറിയിപ്പ്.
ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.
ഉപരാഷ്ട്രപതിയെ സ്വീകരിച്ച് ഗവർണർ
കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങളായ ആഭ വാജ്പേയി, കാർത്തികേയ് വാജ്പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രി പി.രാജീവ്, ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ഡിജിപി റാവാഡ ചന്ദ്രശേഖർ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, റൂറൽ എസ്പി എം.ഹേമലത, സിയാൽ എംഡി എസ്.സുഹാസ്,
സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ എന്നിവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി. ഇന്നലെ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് ഉപരാഷ്ട്രപതിയും സംഘവും താമസിച്ചത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ കഴിഞ്ഞ വർഷം കേരളത്തിലെത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉപരാഷ്ട്രപതി എത്തിയത്.
ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
English SUmmary:
Heavy rainfall disrupted Vice President Jagdeep Dhankhar’s scheduled visit to the Guruvayur Temple. Due to the weather, his helicopter could not land at the helipad of Guruvayur Sri Krishna College as planned. As a result, the helicopter carrying the Vice President returned to Kochi. Following the cancellation, restrictions at the Guruvayur Temple were eased.