ദുബായിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം. റോഡുകൾ കവിഞ്ഞൊഴുകി. വലിയ വെള്ളക്കെട്ടുകൾ റോഡിൽ രൂപപ്പെട്ടു. മഴയുടെ അഭാവം മൂലം പല റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ഡ്രെയിനേജ് താറുമാറായി കിടക്കുകയാണ്. ഇത് വെള്ളപ്പൊക്കത്തിന് കാരണമായി.അതിശക്തമായ മഴ തുടരുന്നതിനാല്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാനങ്ങളും വരുന്നില്ല. നിരവധി വാഹങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് പെയ്ത മഴയിൽ തെരുവുകളിൽ വലിയ കുളങ്ങൾ പോലുള്ള വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്.ദുബായ് മെട്രോയുടെ പ്രവർത്തനവും താറുമാറായി. വാദിയില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു.
മഴ ശക്തമായതിനെ തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകള്‍ ഇന്നും തുടരും.
ദുബായിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അറേബ്യൻ പെനിൻസുല എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് ബുധനാഴ്ച സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്‌കൂൾ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദ്ദേശം നൽകി.. എമിറേറ്റ്‌സിൻ്റെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി, ഇടിമിന്നൽ, മിന്നൽ, മഴ, ആലിപ്പഴം എന്നിവയ്‌ക്കൊപ്പം മണിക്കൂറിൽ 70 കി.മീ (43 മൈൽ) വരെ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി. വീഡിയോ കാണാം:
https://youtu.be/ErUBc-ojWZQ
https://youtu.be/KlGP98Gbmyo