സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴവെള്ളം കയറി കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കാട്ടാക്കട പേഴുംമൂട് ഫാമിലെ 5000 ത്തിലധികം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. പേഴുംമൂട് മാഹിന്റെ ഉടമസ്ഥതയിലെ ഹിസാന പൗൾട്രി ഫാമിലാണ് ദാരുണ സംഭവം നടന്നത്. അഞ്ചുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.
ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും വെള്ളം കയറി നശിച്ചു. അതേസമയം കല്ലമ്പലത്ത് മതിലിടിഞ്ഞുവീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കല്ലമ്പലം ബിജീസ് വീട്ടില്‍ അബ്ദുള്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളത്തിന്‍റെ സമ്മര്‍ദം കൊണ്ടാണ് കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണത്.
Read More: അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; യുവ നടിയുടെ പരാതിയിൽ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്