സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ നാളെ അംഗൻവാടികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചു. വനിതാ ശിശുക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു.
വേനലവധി കഴിഞ്ഞ് കുട്ടികൾ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം. അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read More: സംസ്ഥാനത്തെ മഴക്കെടുതി; യുഎഇ സന്ദര്‍ശനം റദ്ദാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Read More: സംസ്ഥാനത്തെ മഴക്കെടുതി; യുഎഇ സന്ദര്‍ശനം റദ്ദാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ