അയർലണ്ടിൽ വാരാന്ത്യത്തില്‍ കനത്ത മഴ : നാല് കൗണ്ടികളിൽ കാലാവസ്ഥാ അലര്‍ട്ട്
ഡബ്ലിന്‍: കനത്ത മഴയ്ക്ക് മുന്നൊരുക്കമായി ഇറലണ്ടിലെ കോര്‍ക്ക്, കെറി, വെക്സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളിൽ കാലാവസ്ഥാ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോര്‍ക്കിൽ ഓറഞ്ച് അലര്‍ട്ട് നിലവിലായിരിക്കുകയാണ്, അതേസമയം കെറി, വെക്സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡിൽ യെല്ലോ അലര്‍ട്ട് ചെയ്തിട്ടുണ്ട്.
മെറ്റ് ഏറാൻ പ്രകാരം, കോര്‍ക്കിൽ ശക്തമായ മഴയ്ക്കാണ് സാധ്യത, പർവതപ്രദേശങ്ങളിലും നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ യാത്ര ദുഷ്‌കരമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓറഞ്ച് അലർട്ട് കോര്‍ക്കിൽ ഇന്ന് രാത്രി 9 മണി മുതൽ ഞായറാഴ്ച രാവിലെ 5 മണി വരെയാണ് ബാധകമാവുക. ഇതിനുമുമ്പ് യെല്ലോ അലർട്ട് ഉണ്ടായിരുന്ന പ്രദേശം കോര്‍ക്കിൽ നൽകിയിരുന്നു.
കെറി കൗണ്ടിയിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് യെല്ലോ അലർട്ട്.
(അയർലണ്ടിൽ വാരാന്ത്യത്തില്‍ കനത്ത മഴ : നാല് കൗണ്ടികളിൽ കാലാവസ്ഥാ അലര്‍ട്ട്)
വാട്ടര്‍ഫോര്‍ഡിലും വെക്സ്ഫോര്‍ഡിലും ഇന്ന് രാത്രി 8 മണി മുതൽ ഞായറാഴ്ച രാവിലെ 8 മണി വരെയാണ് യെല്ലോ അലർട്ട് ബാധകമാവുക.
ഈ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രാദേശിക വെള്ളപ്പൊക്കവും റോഡ് തടസ്സങ്ങളും ഉണ്ടാകാമെന്നും അറിയിപ്പിൽ പറയുന്നു.
ലോക്കല്‍ ട്രാഫിക്കും യാത്രക്കാർക്കും നിർദേശങ്ങൾ:
ഓറഞ്ച് അലർട്ട് പ്രദേശങ്ങളിലെ റോഡ് ഉപയോക്താക്കൾ യാത്ര തുടങ്ങുന്നതിന് മുമ്പ് ലോക്കൽ ട്രാഫിക് റിപ്പോർട്ട് പരിശോധിക്കണമെന്നും കാലാവസ്ഥാ അറിയിപ്പുകൾ മനസ്സിലാക്കണമെന്നും റോഡ് സുരക്ഷാ അതോറിറ്റി (RSA) നിർദ്ദേശിച്ചു.
വാഹനങ്ങൾ വേഗം കുറയ്ക്കണമെന്നും മുൻവാഹനവുമായി കൂടുതൽ ദൂരം പാലിക്കണമെന്നും RSA മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ നില പുന:നിർണയിക്കുന്നതിനായി കോർക്ക് കൗണ്ടി കൗൺസിലിന്റെ വെതർ അസസ്‌മെന്റ് ടീം കഴിഞ്ഞ ദിവസം യോഗം ചേർന്നു.
അപകട സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിച്ച്, അവിടെയുള്ള പമ്പിംഗ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
കാൽനടയാത്രക്കാർക്കും സൈക്കിള്‍ യാത്രക്കാർക്കും നിർദേശങ്ങൾ:
ഫുട്പാത്ത് ഇല്ലാത്ത റോഡുകളിൽ ശരിയായ ദിശയിൽ, റോഡിന്റെ വലതുവശത്ത് മാത്രം നടക്കുക.
സൈക്കിളുകൾ മുന്നിലും പിന്നിലും ലൈറ്റുകൾ (മുൻ: വെളുപ്പ്, പിന്നി: ചുവപ്പ്) ഉപയോഗിച്ച് മറ്റുള്ളവർക്കു ദൃശ്യമാക്കുക.
എളുപ്പം കാണുന്ന ഹൈ-വിജിബിലിറ്റി വസ്ത്രങ്ങൾ ധരിക്കുക.
വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കൗണ്ടി കൗൺസിൽ അഭ്യർത്ഥിക്കുന്നു. വെള്ളപ്പൊക്കവും റോഡ് തകർച്ചയും അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ കൗൺസിലിന്റെ “എമർജൻസി ഔട്ട് ഓഫ് ഓവേഴ്സ്” നമ്പർ 021 4800048-ലോ, അല്ലെങ്കിൽ 999/112 വഴി ഫയർ സർവീസ്, ആംബുലൻസ്, Garda, ഐറിഷ് കോസ്റ്റ് ഗാർഡ് എന്നിവരുമായി ബന്ധപ്പെടാം.









