web analytics

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മന്നാര്‍ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും നാളെയും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇതേ തുടർന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.(Heavy rain declared in kerala; orange alert in four districts)

കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ മൂന്ന് ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നത്. കൂടാതെ എട്ടു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന്

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന് തിരുവനന്തപുരം:...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ

സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗൺസിലറെ കയ്യേറ്റം ചെയ്തു; സംഭവം കൂത്താട്ടുകുളം നഗരസഭയിൽ കണ്ണൂർ: ക്രിമിനൽ...

Related Articles

Popular Categories

spot_imgspot_img