ഭാര്യ പോയതിൽ മനംനൊന്ത് നാല് മക്കളുമായി നദിയിൽ ചാടി ഭർത്താവ്
മുസാഫർനഗർ: ഭാര്യ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് തന്റെ നാല് മക്കളുമായി യമുന നദിയിൽ ചാടി.
മുസാഫർനഗറിലെ ഷാംലി ജില്ലയിൽ പെട്ട 38 കാരനായ സൽമാൻ ആണ് ജീവൻ നഷ്ടപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൈക്കുഞ്ഞ് അടക്കം നാല് മക്കളും അച്ഛനൊപ്പം
സൽമാനൊപ്പം ജീവൻ നഷ്ടപ്പെട്ടവർ അദ്ദേഹത്തിന്റെ നാല് മക്കളാണ്. 12 കാരിയായ മഹക്, അഞ്ച് വയസ്സുകാരി ഷിഫ, മൂന്ന് വയസ്സുള്ള അമൻ, എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഇനൈഷ എന്നിവർ ആണ് ദുരന്തത്തിന് ഇരയായത്.
കുടുംബം മുഴുവൻ നദിയിൽ ചാടിയ വിവരം പുറത്തുവന്നത് സൽമാൻ തൻ്റെ സഹോദരിക്ക് അയച്ച ഒരു വീഡിയോ സന്ദേശം വഴിയാണ്.
മരണത്തിന് മുൻപ് വീഡിയോയിലൂടെ ആരോപണം
വീഡിയോയിൽ സൽമാൻ പറയുന്നു: “ഭാര്യയും കാമുകനും തന്നെയാണ് എന്റെ മരണത്തിന് കാരണം. അവൾ പോയതോടെ ഞങ്ങൾക്കും ഈ ലോകത്ത് തുടരാൻ കാരണമില്ല.”
ഈ വാക്കുകൾ കേട്ട സഹോദരി ഉടൻ പൊലീസിനെ സമീപിച്ചു. വീഡിയോ ലഭിച്ചതിനെ തുടർന്ന് പൊലീസ് നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ യമുനാ നദിയിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷത്തെ ബന്ധം തകർന്നു
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സൽമാനും കുഷ്‌നുമയും വിവാഹിതരായത്. ദമ്പതികൾക്ക് തമ്മിൽ അടുത്തിടെ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
കഴിഞ്ഞ ദിവസം ഉണ്ടായ കടുത്ത വാക്കുതർക്കത്തിന് ശേഷം കുഷ്‌നുമ വീട്ടിൽ നിന്ന് തന്റെ ആൺസുഹൃത്തിനൊപ്പം പുറപ്പെട്ടതായി നാട്ടുകാർ പറയുന്നു.
ഭാര്യയുടെ ഈ നീക്കം സൽമാനെ അതീവ മാനസികമായി ബാധിച്ചു. അതിനുശേഷം തന്നെ മക്കളെ കൂട്ടി യമുനാ നദിക്കരയിലേക്ക് പോയ സൽമാൻ, അവിടെ നിന്നാണ് ദാരുണമായ തീരുമാനം എടുത്തത്.
പൊലീസ് അന്വേഷണം തുടരുന്നു
സംഭവസ്ഥലത്ത് നിന്നുള്ള തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കി പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പ്രദേശവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. മനസിക സമ്മർദ്ദവും കുടുംബ പ്രശ്നങ്ങളും മൂലമാണ് ഇത്തരമൊരു ദാരുണ തീരുമാനമെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
“കുടുംബബന്ധങ്ങളുടെ തകർച്ചയാണ് ഈ ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം. നദിയിലുണ്ടായ തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കും.”പോലീസ് അറിയിച്ചു:
സമൂഹത്തെ ഞെട്ടിച്ച ദുരന്തം
മുസാഫർനഗർ മുഴുവൻ ഈ സംഭവത്തിൽ ഞെട്ടലിലാണ്. കൈക്കുഞ്ഞ് അടക്കം നാല് മക്കളുടെയും അച്ഛന്റെയും മരണം പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തി.