ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാതം; കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു കയറി

ദുബായ്: ഡ്രൈ​വി​ങ്ങി​നി​ടെയുണ്ടായ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മലയാളി ദുബായിൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് (51) മ​രി​ച്ച​ത്. ഖ​വാ​നീ​ജി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഹ​നീ​ഫ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ അ​പ​ക​ട​ത്തി​ൽ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഹ​നീ​ഫ ദുബായിൽ ഒ​രു അ​റ​ബ് വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. മി​ർ​ദി​ഫ് എ​ച്ച്എംഎ​സ് ഹോ​സ്പി​റ്റ​ലി​ലു​ള്ള മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കും.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img