കുവൈത്തിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകൾ ഷാരോൺ ജിജി ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ജിജി സാമുവേൽ. മാതാവ് ആശ ആരോഗ്യമന്ത്രാലയത്തിൽ ഫിസിയോതെറപ്പിസ്റ്റാണ്. സഹോദരി ആഷ്‌ലി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തൃശൂരിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് തലയ്ക്കടിച്ച് കൊന്നു
തൃശൂർ: സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ അനിൽകുമാറാണ്(40) കൊല്ലപ്പെട്ടത്.
സംഭവത്തിൽ സഹ പ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം അനിൽകുമാറിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തിന് ശേഷം ഷൈജു ചാക്കോ തന്നെയാണ് ഉടമയെ വിളിച്ചറിയിച്ചത്. തുടർന്ന് അനിൽകുമാറിനെ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.