ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ പഴകിയ നിലയില്‍ കണ്ടെത്തിയത്.
നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോട്ടലുകളില്‍ നിന്ന് പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു.
സ്ഥാപനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാനും കുടിവെള്ള പരിശോധനകള്‍ നടത്താനും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുരുതെന്നും ഹോട്ടല്‍, ബേക്കറി ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, റാഹീലബീഗം എന്നിവരാണ് പരിശോധന നടത്തിയത്.എളേറ്റില്‍ വട്ടോളി, ചളിക്കോട് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധനയുണ്ടായത്.