web analytics

ആംബുലൻസിന് വഴി നൽകാതെ കാറോടിച്ചു; മുഹമ്മദ് മുസമ്മിൽ ഇനി ഒരു വർഷത്തേക്ക് ഒരു വാഹനവും ഓടിക്കണ്ടെന്ന് എംവിഡി; പോരാത്തതിന് 9000 രൂപ പിഴയും പ്രത്യേക ക്ലാസും

കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കാർ ഡ്രൈവർ കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്.

ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അഞ്ച് ദിവസത്തെ പ്രത്യേക പരീശീലന ക്ലാസിൽ പങ്കെടുക്കാനും യുവാവിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ യുവാവിന് 9,000 രൂപ പിഴയും ചുമത്തി.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം, പക്ഷാഘാതം സംഭവിച്ച രോഗിയുമായി കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് പുറപ്പെട്ട ആബുലൻസിന് മുമ്പിലായിരുന്നു  യുവാവിന്റെ അഭ്യാസപ്രകടനം. 

കെഎൽ 48 കെ 9888 എന്ന നമ്പറിലുള്ള കാറായിരുന്നു യുവാവ് ഓടിച്ചിരുന്നത്. മറ്റ് വാഹനങ്ങൾ ആംബുലൻസിന് വഴി മാറി കൊടുത്തപ്പോൾ, യുവാവ് അമിത വേഗതയിൽ കാറോടിച്ച് പോവുകയായിരുന്നു.

മഡിയൻ മുതൽ കാഞ്ഞങ്ങാട് വരെ ഏകദേശം നാല് കിലോമീറ്റർ ദൂരമാണ് ഇയാൾ ആംബുലൻസിനെ കടത്തിവിടാതെ ഷോ കാണിച്ചത്. മംഗളൂരുവിൽ നിന്നും വരുന്നതിനിടെയായിരുന്നു മുഹമ്മദ് മുസമ്മിലിന്റെ കാറിലെ അഭ്യാസപ്രകടനം. ഒടുവിൽ കാറിന്റെ വീഡിയോ സഹിതം പകർത്തി ആംബുലൻസ് ഡ്രൈവർ പരാതി നൽകുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

Other news

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

Related Articles

Popular Categories

spot_imgspot_img