യഥാസമയം ഫ്ലാറ്റ് നിർമിച്ച് നൽകാതെ കബളിപ്പിച്ചു; ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവിറക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഫ്ലാറ്റ് നിർമിച്ച് യഥാസമയം നൽകാതെ കബളിപ്പിച്ചതിന് ദമ്പതികൾക്ക് 47.5 ലക്ഷം രൂപ നഷ്ടപരിഹാരം. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തവിറക്കിയത്. എറണാകുളം, കാക്കനാട് സ്വദേശിയും അഭിഭാഷകനുമായ എ. രാധാകൃഷ്ണൻ നായർ, ഭാര്യ പി. സുവർണകുമാരി എന്നിവർ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷൻ പ്രോജക്ട് സന്ദർശിക്കുകയും ഏഴുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

”പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ചില പാർപ്പിട നിർമാതാക്കളുടെ അധാർമികമായ വ്യാപാര രീതികൾ മൂലം വീട് എന്ന സ്വപ്നം തകർന്നവർ ഏറെയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ശക്തമായ നടപടികൾ അനിവാര്യമാണെന്ന് ഡി. ബി.ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി നിരീക്ഷിച്ചു.

ഫ്ലാറ്റിനായി നൽകിയ തുക പരാതിക്കാർക്ക് തിരിച്ചു നൽകണമെന്ന് എതിർകക്ഷികൾക്ക് കമ്മീഷൻ നിർദേശം നൽകി. കൂടാതെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തി അയ്യായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നും എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജോർജ് ചെറിയാൻ ഹാജരായി.

”ന്യൂക്ലിയസ് ലൈവ് ലൈഫ് അപ്പാർട്ട്മെൻറ് പ്രോജക്ട്” എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം 2018 നവംബറിൽ അപാർട്ട്മെൻറ് പൂർത്തിയാക്കി കൈമാറും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി 42, 25,099 രൂപ പരാതിക്കാർ എതിർകക്ഷികൾക്ക് നൽകുകയും ചെയ്തു. പ്രോജക്ട് ഉടൻ പൂർത്തിയാക്കി പരാതിക്കാർക്ക് ഫ്ലാറ്റ് നൽകുമെന്ന് പലതവണ എതിർകക്ഷികൾ വാഗ്ദാനം ചെയ്തുവെങ്കിലും അത് നടപ്പിൽ ആയില്ല. തുടർന്ന് പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് തങ്ങൾ നൽകിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവു നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img