ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ സേവനങ്ങള്‍ക്ക് നാളെ തടസം നേരിടുമെന്ന് അറിയിപ്പ്. രാവിലെ 12.30 മുതല്‍ 2.30 വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഇടപാടുകൾക്കാണ് തടസമുണ്ടാകുമെന്നാണ് എച്ച്ഡിഎഫ്‌സി അറിയിച്ചത്. സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ രണ്ടുമണിക്കൂര്‍ നേരം തടസ്സപ്പെടുന്നത്.
സേവനം തടസ്സപ്പെടുന്ന കാര്യം ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി അറിയിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന സമയത്ത് ബാങ്ക് എടിഎം, പോയിന്റ് ഓഫ് സെയില്‍സ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള സേവനം ലഭിക്കില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.
ജൂണ്‍ 25ന് ശേഷം യുപിഐ വഴി നൂറ് രൂപയോ അതില്‍ കൂടുതലോ വരുന്ന തുക കൈമാറുന്ന ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് നോട്ടിഫിക്കേഷന്‍ നല്‍കുക എന്നും എച്ചഡിഎഫ്‌സി ബാങ്ക് അറിയിച്ചു. 500 രൂപയോ അതില്‍ കൂടുതലോ വരുന്ന തുക യുപിഐ വഴി സ്വീകരിക്കുന്ന സമയത്തും എസ്എംഎസ് നോട്ടിഫിക്കേഷന്‍ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.
Read Also: സുരേഷ് ഗോപിക്കുവേണ്ടി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് യുവാവ്
Read Also: കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ