News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

തത്കാലം ശബ്ദിക്കില്ല ഹരിവരാസനം റേഡിയൊ; പദ്ധതി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്

തത്കാലം ശബ്ദിക്കില്ല ഹരിവരാസനം റേഡിയൊ; പദ്ധതി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്
November 20, 2024

ശബരിമല: സിഐടിയുവിന്റെ എതിർപ്പിനെ തുടർന്ന് ‘ഹരിവരാസനം റേഡിയൊ പദ്ധതി’ താത്കാലികമായി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം ബോർഡിന് കത്തയച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.

മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്‌ക്ക് കരാർ നൽകാൻ നീക്കം നടന്നുവെന്നാണ് ആരോപണം ഉയർന്നത്. തീരുമാനത്തെ എതിർത്ത് സിഐടിയു പരാതി നൽകി. തുടർന്നാണ് പദ്ധതി വേണ്ടെന്ന് വയ്‌ക്കുന്നത്.

ആദ്യഘട്ടത്തിൽ 20 ലക്ഷവും പിന്നീട് 20 ലക്ഷം വീതവും ബോർഡ് നൽകണമെന്നാണ് കരാർ. ഇതിൽ ഒപ്പുവയ്‌ക്കുന്നതിന് മുൻപാണ് സിഐടിയു എതിർപ്പ് പ്രകടിപ്പിച്ചത്. കരാർ ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്നാണ് ആക്ഷേപം. ഇതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഇന്റർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു ഹരിവരാസനം റേഡിയോ തുടങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. തൊട്ടു പിന്നാലെയാണ് കരാർ സംബന്ധിച്ച് വിവാദം ഉയരുന്നത്. കോൺ​ഗ്രസ് നേതാവിന് നൽകിയെന്നറിഞ്ഞതിന് പിന്നാലെയാണ് സിഐടിയുവും പ്രതിഷേധവുമായെത്തി.

സാധാ​രണ നിലയിൽ ഭരണ അനുകൂല സംഘടനയായ സിഐടിയു, അല്ലെങ്കിൽ സിപിഎമ്മുമായി ബന്ധമുള്ള ആളുകൾക്കാണ് കരാറുകൾ ലഭിക്കാറ്. കരാർ‌ മറ്റൊരാൾക്ക് മാറ്റി നൽകാൻ പോലും ബോർഡ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ ഓരോ കരാറുകളിൽ പോലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്നത് പകൽ പോലെ സത്യമാണെന്ന് തെളിയുകയാണ്.

Related Articles
News4media
  • Kerala
  • Top News

സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

News4media
  • Kerala
  • News

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ

News4media
  • Kerala
  • News

പുലിപ്പേടിയിൽ ന​ഞ്ചി​യ​മ്മ​യും നാട്ടുകാരും; പ്ര​തി​ഷേ​ധ​വു​മാ​യി എത്തിയത് അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​...

News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • Kerala
  • News
  • News4 Special

കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെ; നെയ്‌റോസ്റ്റിന് 48 രൂപയ...

News4media
  • Kerala
  • News

തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയ മോഷ്ടാക്കൾ ശബരിമലയിൽ പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]