മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനെ ആരാധകർക്ക് ഇനിയും ഉൾകൊള്ളാനായിട്ടില്ല. നായക മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ഇതുവരെ സംസാരിക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യ.
ഇത് സ്വപ്ന തുല്യമായ ഒരു തിരിച്ചുവരവാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതിന് ശേഷമാണ് തനിക്ക് എല്ലാം നേടാന്‍ കഴിഞ്ഞത്. താന്‍ ഇവിടെ തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല. വാങ്കഡെ സ്റ്റേഡിയം തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ്. അവിടെ കളിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ഹാര്‍ദ്ദിക് പ്രതികരിച്ചു.
‘ആരാധകരുടെ വികാരം താന്‍ മനസിലാക്കുന്നു. പക്ഷേ അവരുടെ വികാരത്തോട് താന്‍ പ്രതികരിക്കുന്നില്ല. ആരാധകരെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു കാര്യം ഉറപ്പ് നല്‍കാം. രോഹിത് ശര്‍മ്മയുടെ പിന്തുണ തനിക്ക് ഉണ്ടാകും.’ ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.