കനേഡിയൻ പൗരൻ ഹർദ്ദീപ്‌സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരെ റോയൽ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. കരൺ ബ്രാത്, കമൽ പ്രീത്സിങ്ങ്, കരൺ പ്രീത്സിങ്ങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിൽ ഗുരുദ്വാരയിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് നിജ്ജറിനെ മുഖംമൂടി ധരിച്ചവർ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇന്ത്യ കാനഡ ബന്ധം വഷളാകാൻ കാരണമായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കനേഡിയൻ പോലീസ് പറയുന്നു.