ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ മലയാള സിനിമയില്‍ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളുടെ തലനാരിഴ കീറിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. Harassment not only in movies but also in women police
എന്നാല്‍ പീഡനം സിനിമയില്‍ മാത്രമല്ല വനിതാ പോലീസിലും ഉണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ലീഗ് എംഎല്‍എ കുറുക്കോളി മൊയ്തീനാണ് ചോദ്യം ഉന്നയിച്ചത്.
“മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മാനസികവും ശാരീരികവും ആയ അതിക്രമങ്ങള്‍ വനിതാ പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. എല്ലാ പരാതികളിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.” – മുഖ്യമന്ത്രി വ്യക്തമാക്കി. വിശദാംശങ്ങള്‍ വെളിപ്പെടുത്താതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പോലീസ് സ്റ്റേഷനുകളില്‍ വനിതാ ജീവനക്കാര്‍ക്ക് പ്രത്യേകം വിശ്രമമുറികളും ശുചിമുറി സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. 4723 വനിതകള്‍ സേനയിലുണ്ട്. ഐപിഎസുകാര്‍ 11, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ 3265, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 1205, ഹവില്‍ദാര്‍മാര്‍ 159, എസ്ഐമാര്‍ 75, ഇന്‍സ്പെക്ടര്‍മാര്‍ 6, അസി. കമാണ്ടന്റുമാര്‍ 2 എന്നിങ്ങനെയാണ് സേനയുടെ അംഗബലമെന്നും ഉപചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.