കേരള പൊലീസിൽ കൊടിയ തൊഴിൽ പീഡനം; മാനസിക സംഘർഷത്താൽ ആത്മഹത്യയുടെ വക്കിൽ ജീവനക്കാർ

തിരുവനന്തപുരം: കേരള പൊലീസിൽ തൊഴിൽ പീഡനമെന്ന പരാതിയുമായി ആർആർആർഎഫ് ഉദ്യോഗസ്ഥർ രംഗത്ത്. കടുത്ത പീഡനം അനുഭവിക്കുന്നുവെന്നാണ് പരാതി. മൂന്ന് ദിവസം ജോലിയും ഒരു ദിവസം വിശ്രമവും എന്ന വ്യവസ്ഥ പാലിക്കുന്നില്ലാ എന്നും, തുടർച്ചയായി പത്ത് ദിവസത്തോളം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണെന്നും ഉദ്യോഗസ്ഥർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നിയമസഭ, രാജ്ഭവൻ, ഹൈക്കോടതി, ക്ലിഫ് ഹൗസ് തുടങ്ങിയവയുടെ സുരക്ഷാ ചുമതല ആർആർആർഎഫ് ഉദ്യോഗസ്ഥർക്കാണ്.

പലരും മാനസിക സംഘർഷത്താൽ ആത്മഹത്യയുടെ വക്കിലാണെന്നും, ജോലി സമ്മർദ്ദത്താൽ നിരവധിപേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡ്യൂട്ടിക്കിടെ ക്ഷീണിച്ചാൽ പോലും ഉന്നത ഉദ്യോഗസ്ഥർ അവധി നിഷേധിക്കുന്ന സാഹചര്യമാണെന്നും, ഇരിക്കാനുള്ള കസേരകൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് എടുത്ത് മാറ്റുകയായിരുന്നുവെന്നും ഇവർ പരാതികളിൽ പറയുന്നു. റസ്റ്റ് സമയങ്ങളിലും പണിയെടുക്കാൻ നിർബന്ധിക്കുമെന്നും, നിരവധി പേർ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ഇല്ലെന്നും ഉദ്യോഗസ്ഥർ വിശദമാക്കി.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img