മുംബൈ: രാജ്യമൊട്ടാകെ വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കുന്നതിനിടെ ആശംസകൾ നേർന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വാർണർ ആശംസകൾ അറിയിച്ചത്. മഹാഗണപതിയുടെ ചിത്രം പങ്ക് വച്ച് ‘ ഹാപ്പി ഗണേഷ് ചതുർത്ഥി ‘ എന്ന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.(‘Happy Ganesh Chaturthi’; David Warner wishes Vinayaka Chaturthi)
വാർണർ പങ്കുവെച്ച ആശംസ വൈറലാകുകയും അഭിനന്ദനം അറിയിച്ച് നിരവധി ഇന്ത്യക്കാർ എത്തുകയും ചെയ്തു. ഡേവിഡ് വാർണർ ഇത്തരത്തിൽ ആശംസകൾ അറിയിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കും ആശംസകൾ അറിയിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അന്ന് ശ്രീരാമദേവന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിരുന്നു. കൂടാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യദിനങ്ങളിലും അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു.