അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ പ്രതിഷേധം രൂക്ഷം. സമ്പൂർണ വെടിനിർത്തൽ ഇല്ലാതെ ചർച്ചയില്ല എന്ന നിലപാടിൽ നിന്നും ഹമാസ് പിന്മാറിയതോടെയാണ് വെടിനിർത്തൽ ചർച്ചകൾക്ക് ജീവൻ വെച്ചത്. (Hamas – Israel Ceasefire; Strong protests in Israel against Netanyahu’s position)
ആറാഴ്ച്ചത്തെ വെടിനിർത്തലാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. ഈ ഘട്ടത്തിൽ ഇസ്രയേൽ തവലിലാക്കിയവരെയും ഹമാസിന്റെ കൈയ്യിലുള്ള ബന്ധികളെയും പരസ്പരം കൈമാറാനുള്ളതാണ് കരാർ. എന്നാൽ വെടി നിർത്തൽ കരാറിനോട് അനുകൂലമായ നിലപാടല്ല ബെഞ്ചമിൻ നെതന്യാഹു സ്വീകരിക്കുന്നത്.
ഹമാസിനെ തുടച്ചു നീക്കും വരെ യുദ്ധമെന്നതാണ് നെതന്യാഹുവിന്റെ നിലപാട്. ഇതോടെ ബന്ദികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഇസ്രയേലിൽ പ്രതിഷേധിക്കുകയാണ്. നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ സമരക്കാർ പ്രധാന നഗരങ്ങളിൽ വഴി തടഞ്ഞിട്ടുണ്ട്.
ഹമാസുമായി ചർച്ച ചെയ്ത് ബന്ദികളെ മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.