പാതി വില തട്ടിപ്പ് കേസ്; ഷീബ സുരേഷിനെ പത്തു മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ സ്പിയാര്‍ഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷിനെ ഇഡി ചെയ്തു. പത്തു മണിക്കൂർ ആണ് ഷീബയെ ഇ ഡി ചോദ്യം ചെയ്തത്. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവിനെയും ഇടുക്കി കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ഇഡി സംഘത്തിന് ലഭിച്ചിട്ടുണ്ട്. അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണും ഇ ഡി കസ്റ്റഡിയിലെടുത്തു. ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെയുള്ളവയും പരിശോധിച്ചു.

രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. ആനന്ദ കുമാർ, അനന്ദു കൃഷ്ണൻ എന്നിവരുൾപ്പെട്ട എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗവും കുമളി പഞ്ചായത്തിൻറെ മുൻ യുഡിഎഫ് പ്രസിഡൻറുമാണ് ഷീബ സുരേഷ്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img