ദേർ എൽ- ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർ‍ദേശം; ഗസ്സയിൽ ഇതുവരെ പൊലിഞ്ഞത് അരലക്ഷത്തോളം ജീവനുകൾ

നിരവധി ഫലസ്തീനികൾ തങ്ങുന്ന മധ്യ ഗസ്സയിലെ ദേർ എൽ- ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേലിന്റെ നിർ‍ദേശം. തെക്ക് മുതൽ മധ്യ ഗസ്സ വരെ സൈന്യത്തിൻ്റെ കരപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.Half a million lives have been lost in Gaza so far.

24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 ഫലസ്തീനികൾ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ, ​ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,223 ആയി. ഇവരിൽ 16,500 പേരും കുട്ടികളാണ്. 92,981 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖാൻ യൂനിസിനു സമീപത്തെ ബാനി സുഹൈല പട്ടണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ രണ്ട് പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളുമാണ്.

ദേർ എൽ-ബലാഹിലെ ജനത്തിരക്കേറിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയും ഒരാളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസ്സ സിറ്റിയിലെ സലാഹ് അൽ-ദിൻ സ്‌കൂളിനും സമീപത്തെ വീടിനും നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

കാസർഗോഡ് – തിരുവനന്തപുരം ദേശിയപാത, ശരവേഗത്തിൽ നിർമ്മാണം; ഈ വർഷം തന്നെ തുറന്നേക്കും

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

വിവാഹ ആഘോഷം അല്പം കടുത്തുപോയി! ആകാശത്തേക്ക് വെടിയുതിർത്തു, സ്ഥാനം മാറി പതിച്ചത് രണ്ടുപേരുടെ ദേഹത്ത്

ഡൽഹി: അതിരുകടന്ന വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി...

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകി;  ഹോട്ടലിൽ അതിക്രമം കാട്ടി പൾസർ സുനി; സംഭവം രായമംഗലത്ത്

കൊച്ചി: കൊച്ചിയിൽനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്....

പറയാതെ പറഞ്ഞത് വിശ്വ പൗരനെ പറ്റി; ഗീവർഗീസ് മാർ കൂറിലോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ

കോട്ടയം: കോൺ​ഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടെന്ന ശശി...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കൗമാരക്കാരന് സൂര്യാഘാതമേറ്റു; പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….

സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുമ്പോൾ കോട്ടയത്ത് കൗമാരക്കാരന് സൂര്യാഘാതമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്...

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

Related Articles

Popular Categories

spot_imgspot_img